അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകേരള വാർത്തപ്രധാന വാർത്ത

യു.എസിലെ ഇന്ത്യൻ യുവതിയുടെ കൊലപാതകം; തമിഴ്നാട്ടിൽ പ്രതിയെ പിടികൂടി ഇന്‍റർപോൾ

ചെന്നൈ: തെലങ്കാന സ്വദേശിയായ യുവതിയെ യുഎസിൽ കൊലപ്പെടുത്തിയശേഷം ഇന്ത്യയിലേക്ക് മുങ്ങിയ പ്രതി തമിഴ്‌നാട്ടിൽ അറസ്റ്റിലായി. അമേരിക്കയിൽ ഡാറ്റ അനലിസ്റ്റായ നികിത ഗോഡിശാല(27)യെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ അർജുൻ ശർമ(26)യെ തമിഴ്‌നാട്ടിൽനിന്ന് പിടികൂടിയത്. യുവതിയെ കൊലപ്പെടുത്തിയശേഷം ഇന്ത്യയിലേക്ക് മുങ്ങിയ അർജുനെ ഇന്റർപോൾ നൽകിയ വിവരങ്ങൾപ്രകാരമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ വൈകാതെ തന്നെ യുഎസിന് കൈമാറും.

നികിതയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയതിന് പിന്നാലെ യുഎസ് ഫെഡറൽ ഏജൻസികൾ അർജുൻ ശർമയ്ക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. പ്രതി ഇന്ത്യയിലേക്ക് കടന്നതായി സ്ഥിരീകരിച്ചതോടെ ഇന്റർപോളിനും ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്കും വിവരങ്ങൾ കൈമാറി. തുടർന്ന് ഇന്ത്യയിലെയും യുഎസിലെയും അന്വേഷണ ഏജൻസികളുടെ സംയുക്തനീക്കത്തിനൊടുവിലാണ് തമിഴ്‌നാട്ടിൽനിന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ്‌ചെയ്തത്.

യുഎസിലെ മെരിലാൻഡിൽ ഡാറ്റ അനലിസ്റ്റായി ജോലിചെയ്യുന്ന നികിതയുടെ മുൻ കാമുകനാണ് അർജുൻ ശർമ. ജനുവരി രണ്ടിനാണ് നികിതയെ കാണാനില്ലെന്ന് പറഞ്ഞ് അർജുൻ ശർമ ഹൊവാഡ് കൗണ്ടി പോലീസിൽ പരാതി നൽകിയത്. പുതുവത്സരത്തലേന്നാണ് നികിതയെ അവസാനമായി കണ്ടതെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാൽ, പരാതി നൽകിയതിന്റെ പിറ്റേദിവസംതന്നെ അർജുൻ ശർമ യുഎസിൽനിന്ന് ഇന്ത്യയിലേക്ക് കടന്നു. ഇതോടെ സംശയം തോന്നിയ പോലീസ് മെരിലാൻഡ് ട്വിൻ ടവേഴ്‌സ് റോഡിലെ അർജുന്റെ അപ്പാർട്ട്‌മെന്റിൽ പരിശോധന നടത്തി. ജനുവരി മൂന്നാം തീയതി നടത്തിയ ഈ പരിശോധനയിലാണ് അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ടനിലയിൽ നികിതയുടെ മൃതദേഹം കണ്ടെത്തിയത്.

ദേഹമാസകലം കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. തുടർന്നാണ് അർജുൻ ശർമയെ പിടികൂടാനായി യുഎസ് ഏജൻസികൾ ഇന്റർപോളിന്റെ സഹായംതേടിയത്. അതേസമയം, എന്താണ് കൊലപാതകത്തിന്റെ കാരണമെന്നോ എങ്ങനെയാണ് കൃത്യം നടന്നതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.

യുഎസിലെ മെരിലാൻഡിലെ ‘വേയ്ഡ ഹെൽത്തി’ൽ ഡാറ്റ ആൻഡ് സ്ട്രാറ്റജി അനലിസ്റ്റാണ് കൊല്ലപ്പെട്ട നികിത ഗോഡിശാല. 2025 ഫെബ്രുവരിയിലാണ് നികിത ഇവിടെ ജോലിയിൽ പ്രവേശിച്ചത്. ജോലിക്ക് കയറി ചുരുങ്ങിയകാലം കൊണ്ടുതന്നെ കമ്പനിയിലെ മികച്ച പ്രകടനത്തിന് ‘ആൾ ഇൻ അവാർഡും’ നികിത സ്വന്തമാക്കിയിരുന്നു.

ഹൈദരാബാദിലെ ജവഹർലാൽ നെഹ്‌റു ടെക്‌നോളജിക്കൽ സർവകലാശാലയിൽനിന്ന് 2021-ലാണ് നികിത ഫാം ഡി പഠനം പൂർത്തിയാക്കിയത്. തുടർന്ന് യൂണിവേഴ്‌സിറ്റി മെരിലാൻഡിൽ ഹെൽത്ത് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നു. നേരത്തേ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ക്ലിനിക്കൽ ഡേറ്റ സ്‌പെഷ്യലിസ്റ്റായും നികിത ജോലിചെയ്തിരുന്നു. ഇതിനുശേഷമാണ് അമേരിക്കയിലേക്ക് പോയത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്ത

ഇനി നോയിസ് ഫ്രീ റോഡുകൾ, സംസ്ഥാനത്ത് ഇത്തരത്തിലൊന്ന് ഇതാദ്യം

ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി ദേശീയപാതയിലെ പാലത്തിൽ ശബ്‌ദമലിനീകരണം കുറയ്‌ക്കാൻ ബ്രിഡ്‌ജ് നോയിസ് ബാരിയർ സ്ഥാപിക്കുന്നു. അരൂർ-തുറവൂർ...

കേരള വാർത്ത

സ്വർണക്കൊള്ള അന്വേഷിക്കാൻ ഇഡി: ഇസിഐആർ രജിസ്‌റ്റർ ചെയ്‌ത് കേന്ദ്ര ഏജൻസി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണ ഇടപാടും സ്ഥിരീകരിച്ചതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കേസെടുത്തു. കൊല്ലം വിജിലൻസ്...

അമേരിക്കൻ വാർത്തകേരള വാർത്ത

ചാരിറ്റി സഹായങ്ങള്‍ ഒട്ടനവധി വിതരണം ചെയ്ത് ഫോമാ കേരളാ കണ്‍വന്‍ഷന്‍ 2026 മാതൃകയായി

കോട്ടയം: വേദിയിലും സദസിലും സമൂഹത്തിന്റെ പരിഛേദം സാന്നിധ്യമറിയിച്ച പ്രൗഢഗംഭീരമായ നിമിഷത്തില്‍ അമേരിക്കന്‍ മലയാളികളുടെ അനുഗ്രഹീത ഫെഡറേഷനായ...

അമേരിക്കൻ വാർത്ത

മിഷിഗണിലെ ഹാംട്രാക്ക് നഗരത്തിലെ തെരുവിന് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി അന്തരിച്ച ബീഗം ഖാലിദ സിയയുടെ പേര് നൽകി

വാഷിംഗ്‌ടൺ: അമേരിക്കയിലെ പ്രശസ്‌ത നഗരത്തിലെ തെരുവിന് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി അന്തരിച്ച ബീഗം ഖാലിദ സിയയുടെ...