ഒരുകാലത്ത് മലയാളത്തിലെ പ്രിയ നായികയായിരുന്നു ലിസി. സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മാത്രമല്ല കമൽഹാസന്റെ നായികയായി വരെ താരം അഭിനയിച്ചു. തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യത്തിനുടമയാണ് ലിസി. ഇപ്പോഴിതാ നടിയുടെ 59-ാം ജന്മദിനം സുഹൃത്തുക്കൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

ശോഭന, രാധിക ശരത് കുമാർ, തൃഷ, രമ്യ കൃഷ്ണൻ, സംവിധായകൻ ഗൗതം വാസുദേവൻ തുടങ്ങിയവർ ജന്മദിനാഘോഷത്തിൽ പങ്കുചേർന്നു. ലിസി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ചിത്രങ്ങൾ പങ്കിട്ടത്. അഭിനയ രംഗത്തു നിന്നും വിട്ടുനില്ക്കുന്ന ലിസി നിലവിൽ ചെന്നൈയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു ഡബ്ബിംഗ് സ്റ്റുഡിയോയും താരം നടത്തുന്നുണ്ട്.







Leave a comment