അമേരിക്കൻ വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ഹെെദരാബാദിലെ ഒരു പ്രധാന റോഡിന് ഡൊണാൾഡ് ട്രംപിന്റെ പേര്; പുതിയ പ്രഖ്യാപനം

ഹെെദരാബാദ്: ഹെെദരാബാദിലെ ഒരു പ്രധാന റോഡിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. തെലങ്കാന റെെസിംഗ് ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി ആഗോള ശ്രദ്ധ പിടിച്ചുപറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. നഗരത്തിലെ യുഎസ് കോൺസുലേറ്റ് ജനറലിനോട് ചേർന്നുള്ള റോഡിനാണ് ‘ഡൊണാൾഡ് ട്രംപ് അവന്യൂ’ എന്ന് പേരിടുന്നത്.

യുഎസിന് പുറത്ത് സിറ്റിംഗ് പ്രസിഡന്റിനെ ആദരിക്കുന്ന സംഭവം ആഗോളതലത്തിൽ ആദ്യത്തേതാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആഗോള ടെക് ഭീമനായ ഗൂഗിളിന്റെ സാന്നിദ്ധ്യവും നിക്ഷേപവും അംഗീകരിച്ചുകൊണ്ട് ഒരു പ്രധാന പാതയെ ‘ഗൂഗിൾ സ്ട്രീറ്റ്’ എന്ന് പേരിടുന്നതിനും പദ്ധതിയിടുന്നുണ്ട്. ‘മെെക്രോസോഫ്റ്റ് റോഡ്’, ‘വിപ്രോ ജംഗ്ഷൻ’ എന്നിവയും പരിഗണനയിലുള്ള മറ്റ് പേരുകളാണ്.

രവിര്യാലയിലെ നെഹ്റു ഔട്ടർ റിംഗ് റോഡിനെ ഫ്യൂച്ചർ സിറ്റിയുമായി ബന്ധിപ്പിക്കുന്ന 100 മീറ്റർ ഗ്രീൻഫീൽഡ് റേഡിയൽ റോഡിന് പത്മഭൂഷൺ രത്തൻ ടാറ്റയുടെ പേര് നൽകാനും തീരുമാനിച്ചിട്ടുണ്ട്. രവിര്യാല ഇന്റർചേഞ്ചിനെ ഇതിനകം ‘ടാറ്റ ഇന്റർചേഞ്ച്’ എന്ന് നാമകരണം ചെയ്തിട്ടുണ്ട്. ആഗോളതലത്തിൽ സ്വാധീനമുള്ള വ്യക്തികളുടെയും പ്രമുഖ കോർപ്പറേഷനുകളുടെയും പേരുകൾ റോഡുകൾക്ക് നൽകുന്നത് ആദരവ് അർപ്പിക്കുന്നതിനും യാത്രക്കാർക്ക് പ്രചോദനമാകുന്നതിനും സഹായിക്കുമെന്ന് രേവന്ത് റെഡ്ഡി വ്യക്തമാക്കി.

എന്നാൽ ഈ തീരുമാനത്തിൽ പലഭാഗത്തുനിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സഞ്ജയ് കുമാർ റെഡ്ഡിയും ഇതിനെതിരെ രംഗത്തെത്തി. ഹെെദരാബാദിനെ ‘ഭാഗ്യനഗർ’ എന്ന് പുനർനാമകരണം ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...