കുട്ടി വാർത്തകേരള വാർത്ത

ബുധനാഴ്ച്ച ഭിന്നശേഷി ദിനം; കാഴ്ചയില്ലാത്ത ഷിഫ്ന കാത് കൂർപ്പിച്ച് കലാതിലകമായി

കൊല്ലം: രണ്ടാം വയസിൽ കാഴ്ച മറഞ്ഞെങ്കിലും ഇരുപത്തഞ്ചാം വയസിൽ കാതു കൂർപ്പിച്ച് ഷിഫ്ന മറിയം നേടിയത് കലാതിലകപ്പട്ടം. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കലോത്സവത്തിൽ മിമിക്രി ഉൾപ്പെടെ നാലിനങ്ങളിൽ ഒന്നാം സമ്മാനം നേടിയാണ് ഷിഫ്ന അതിജീവനത്തിന്റെ വിജയകഥ രചിച്ചത്.

പനിയെ തുടർന്നുള്ള ചികിത്സയിലാണ് കാഴ്ച നഷ്ടപ്പെട്ടത്. കൂടുതൽ വേദനയായി വാപ്പ പടിയിറങ്ങിപ്പോയി. തിരുവനന്തപുരം എസ്.എ.ടിയിലെ ജീവനക്കാരിയായ ഉമ്മ എ.ഷാഹിന മാത്രമായി താങ്ങും തണലും. കാഴ്ചയുടെ വസന്തം അകന്നെങ്കിലും കാതുകൾ കൂർപ്പിച്ച് പ്രകൃതിയെ ശ്രദ്ധിച്ചു. ശബ്ദങ്ങൾ അനുകരിച്ചുതുടങ്ങി.

എട്ടാം ക്ളാസ് മുതൽ പ്ലസ് ടുവരെ സ്കൂൾ കലോത്സവത്തിലും തുടർന്ന് യൂണിവേഴ്സിറ്റി കലോത്സവത്തിലും ഷിഫ്ന മറിയം ശബ്ദാനുകരണകലയിൽ ഒന്നാം സ്ഥാനക്കാരിയായിരുന്നു. ബ്രെയിൻ ലിപി ഉപയോഗിച്ചായിരുന്നു ഏഴാം ക്ളാസ് വരെയുള്ള പഠനം. പട്ടം ഗവ.മോ‌ഡൽ ഗേൾസ് ഹൈസ്കൂളിലും ചേങ്കോട്ടുകോണം സ്കൂളിലുമായി പ്ളസ് ടു വരെ പഠിച്ചു. വർക്കല എസ്.എൻ കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദമെടുത്തു, കെ.യു.സി.ടി.ഇയിൽ നിന്ന് ബി.എഡും പാസായി.

എല്ലാ വർഷവും ഡിസംബർ 3-നാണ് ലോക ഭിന്നശേഷി ദിനം ആചരിക്കുന്നത്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം നൽകാനും അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കാനും ഈ ദിനം ലക്ഷ്യമിടുന്നു. 1992-ലാണ് ഐക്യരാഷ്ട്രസഭ ഈ ദിനം ആദ്യമായി ആചരിക്കാൻ തുടങ്ങിയത്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...